കണ്ണൂർ വെള്ളരിക്കുണ്ടിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കളെ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

 

ചെറുപുഴ: വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പുലിയങ്കുളം നെല്ലിയരയില്‍ കമിതാക്കളെ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിയറ കോളനിയിലെ രാഘവന്റെ മകന്‍ രാജേഷ് (19), മാലോത്ത് കസബ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇടത്തോട്, പായാളം കോളനിയിലെ രാധാകൃഷ്ണന്റെ മകള്‍ ലാവണ്യ (17) എന്നിവരാണ് മരിച്ചത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നു പോലീസ് പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ന് നാരായണന്‍ എന്നയാളുടെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ മുറിക്കകത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.