ഭിന്നശേഷി ലോട്ടറി തൊഴിലാളികൾ ലോട്ടറി ഓഫിസിന് മുൻപിൽ ഏകദിന ഉപവാസം നടത്തി

ഭിന്നശേഷി ലോട്ടറി തൊഴിലാളികളുടെ ആവശ്യത്തിന് ലോട്ടറി ടിക്കറ്റ് ലഭ്യമാക്കുക, നേരിട്ട് പോകാൻ കഴിയാത്തവിധം അവശത നേരിടുന്നവർക്ക് സഹായി വഴി ലോട്ടറി ടിക്കറ്റ് അനുവദിക്കുക

 

കണ്ണൂർ: ഭിന്നശേഷി ലോട്ടറി തൊഴിലാളികളുടെ ആവശ്യത്തിന് ലോട്ടറി ടിക്കറ്റ് ലഭ്യമാക്കുക, നേരിട്ട് പോകാൻ കഴിയാത്തവിധം അവശത നേരിടുന്നവർക്ക് സഹായി വഴി ലോട്ടറി ടിക്കറ്റ് അനുവദിക്കുക, 200 രൂപ സ്റ്റാംപ് പേപ്പർ വഴി സഹായിയെ കൊണ്ടുലോട്ടറിവാങ്ങിക്കണമെന്ന വ്യവസ്ഥ പിൻവലിക്കുക, ക്ഷേമനിധി മാസവരി അടക്കുവാൻ നേരിട്ട് പോകണമെന്ന വ്യവസ്ഥ പിൻവലിച്ചു .

മറ്റൊരാൾ മുഖാന്തിരം ക്ഷേമനിധി അടക്കാൻ അനുവാദം നൽകണമെന്ന ആവശ്യങ്ങൾ ഉയർത്തി ഭിന്നശേഷി ലോട്ടറി ഏജൻ്റ് സെല്ലെഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി ലോട്ടറി തൊഴിലാളികൾ ജില്ലാ ലോട്ടറി ഓഫിസിന് മുൻപിൽ ഏകദിന ഉപവാസം നടത്തി. 'അഖില കേരള വികലാംഗ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണികൃഷ്ണൻ ' കെ. സുരേഷ് ബാബു, സി. കെ ലക്ഷ്മണൻ, കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു.