ചരക്കു ലോറി സമരം പിൻവലിച്ചു

കണ്ണൂർ, കാസർകോഡ് ജില്ലാ ലോറി ഏജൻ്റസ്,. ലോറി ഓണേഴ്സ്, ഡ്രൈവേഴ്സ് യൂനിയൻ എന്നിവ സംയുക്തമായി നടത്തിയ അനിശ്ചിത കാല ചരക്കു ലോറി സമരം ഒത്തുതീർന്നതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 


കണ്ണൂർ: കണ്ണൂർ, കാസർകോഡ് ജില്ലാ ലോറി ഏജൻ്റസ്,. ലോറി ഓണേഴ്സ്, ഡ്രൈവേഴ്സ് യൂനിയൻ എന്നിവ സംയുക്തമായി നടത്തിയ അനിശ്ചിത കാല ചരക്കു ലോറി സമരം ഒത്തുതീർന്നതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാടകയിൽ ഏഴു ശതമാനം മുതൽ എട്ടുശതമാനം വരെ വർദ്ധിച്ചു തരാമെന്ന് പ്ളൈവുഡ്, സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ട്.

ലോറി ഏജൻ്റുമാർക്ക് ചരക്കുകൾ നിശ്ചിത സ്ഥലങ്ങളിൽ എത്തിക്കുന്നതുവരെയുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്ന് ഭാരവാഹികളായ അഷ്റഫ് എടക്കാട്, അബ്ദുൽ ഖാദർ, കെ. സലീം, കെ. ഹാഷിം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി