കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു
കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു.അപകടസമയത്ത് കുളത്തില്‍ കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Updated: May 12, 2026, 16:50 IST
അപകടസമയത്ത് കുളത്തില്‍ കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കണ്ണൂർ : കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു.അപകടസമയത്ത് കുളത്തില്‍ കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടയുടൻ ഡ്രൈവർ ബഹളം വെച്ചതിനെ തുടർന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവർ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. അപകടത്തില്‍ ആർക്കും പരിക്കുകളോ ആളപായമോ ഇല്ല.
കുളത്തിന് മുകളിലുള്ള കുത്തനെയുള്ള റോഡില്‍ നിന്നും ലോഡ് ഇറക്കുന്നതിനും കയറ്റുന്നതിനുമായി നിർത്തിയിട്ടിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറി ഉരുണ്ട് പോകാതിരിക്കാൻ ടയറിന്റെ മുൻപില്‍ കട്ട വെച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് വണ്ടിയുടെ നിയന്ത്രണം വിട്ട് മുന്നോട്ടേക്ക് പോയി ആനക്കുളത്തിലേക്ക് പതിക്കുകയുമായിരുന്നു.