കണ്ണൂർ നഗരത്തിലെ ആന കുളത്തിൽ നിയന്ത്രണം വിട്ട ലോറി വീണു മുങ്ങിത്താണു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു,

കണ്ണുർ നഗരത്തിലെ ആനക്കുളത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീണു.

 

കണ്ണൂർ :കണ്ണുർ നഗരത്തിലെ ആനക്കുളത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീണു. കുളത്തിൽ വീണു മുങ്ങിതാഴ്നലോറിയിൽ നിന്നും ഡ്രൈവർ നീന്തിരക്ഷപെട്ടു. ഗോഡൗണിന് സമീപം സാംസങ് കമ്പിനിയുടെ വിവിധ സാധനങ്ങൾ കയറ്റാൻ നിർത്തിയിട്ട ലോറി കയറ്റത്തിൽ നിന്ന് താഴേക്ക് വീണ് കുളത്തിൽ പതിക്കുകയായിരുന്നു. കുളത്തിൽ വെള്ളമുണ്ടായിരുന്നു. 

തലനാരിഴയ്ക്കാണ് വൻ ദുരന്തമൊഴിവായത്. സാധാരണയായി ഇവിടെ വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ വന്നിരിക്കാറുള്ളതും കുട്ടികൾ കളിക്കുന്നതും തൊഴിലാളികൾ തുണികൾ അലക്കുന്നതുമായ സ്ഥലമാണ് അപകട സമയത്ത് ആരുമില്ലാത്തതിനാൽ വൻ ദുരന്തമൊഴിവായി നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികൾ വണ്ടി നിർത്തിയിട്ട്  വിശ്രമിക്കുന്ന സ്ഥലം കൂടിയാണിത്.