തദ്ദേശ സ്വയംഭരണ വകുപ്പ് അദാലത്ത് സെപ്തംബർ 2ന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും: ഒരുക്കങ്ങൾ പൂർത്തിയായതായി പി.പി ദിവ്യ

സംസ്ഥാന ഗവൺമെന്റിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബിരാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്ത് സെപ്തംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 

കണ്ണൂർ: സംസ്ഥാന ഗവൺമെന്റിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബിരാജേഷിന്റെ നേതൃത്വത്തിലുള്ള തദ്ദേശ അദാലത്ത് സെപ്തംബർ രണ്ടിന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ തുടങ്ങിയ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയത്തിലുള്ള പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ എന്നിവയും അദാലത്തിൽ പരിഗണിക്കും.

ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷൻമാരും സെക്രട്ടറിമാരും എഞ്ചിനീയർമാരും അദാലത്തിൽ പങ്കെടുക്കുമെന്നും ദിവ്യ അറിയിച്ചു. അദാലത്തിന് ആയിരത്തിലേറെ പരാതികൾ ഇതുവരെ ലഭിച്ചിട്ടുണ്ട് ഇതിൽ കുറച്ചു ഭാഗം തീർപ്പാക്കിയിട്ടുണ്ട്. പരാതി ലഭിച്ചതിൽ ഏറ്റവും കൂടുതൽ ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ടുള്ളതാണ് അഞ്ഞൂറിലേറെ പരാതികളാണ് ഈ വിഷയത്തിൽ ലഭിച്ചത്. പരാതികളിൽ അടിയന്തിര തീർപ്പുകൾ അദാലത്തിൽ തന്നെയുണ്ടാക്കാൻ ശ്രമിക്കും. 

ഓൺലൈൻ രജിസ്ട്രേഷൻ കൂടാതെ സ്പോർട്ട്സ് രജിസ്ട്രേഷനും ഏർപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവി സറീന എ റഹ്മാൻ എന്നിവർ പങ്കെടുത്തു