പുളിമ്പറമ്പ് - കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ; പരിശോധന നടത്തി വനംവകുപ്പ്

പുളിമ്പറമ്പ് - കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും ജീവനക്കാരും ചേർന്ന് പരിശോധന നടത്തി.

 

തളിപ്പറമ്പ്: പുളിമ്പറമ്പ് - കണികുന്ന് ഭാഗങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞ സ്ഥലങ്ങളിൽ തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും ജീവനക്കാരും ചേർന്ന് പരിശോധന നടത്തി. എന്നാൽ പുലിയുടെ സാന്നിധ്യം വെളിവാക്കുന്നയാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. 

സ്ഥലത്ത് ധാരാളം കാട്ടുപൂച്ചകൾ ഉള്ളതായി പ്രദേശവാസിയായ വിജയൻ എന്നയാളിൽ നിന്നും അറിയാൻ സാധിച്ചുവെന്നും ചിലപ്പോൾ അതിനെയാകാം കണ്ടത് എന്നുമാണ് അധികൃതർ പറയുന്നത്. പരിശോധനയിൽ റെയിഞ്ച് ഓഫീസർ രതീശൻ പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.പി രാജീവൻ, വാച്ചർ ഷാജി ബക്കളം, ഡ്രൈവർ അഖിൽ എന്നിവർ പങ്കെടുത്തു