തദ്ദേശ തിരഞ്ഞെടുപ്പ് : കണ്ണൂർ ജില്ലയിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി നൽകണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 11 ന് ജില്ലയിലെ കട, വ്യാപാര, വാണിജ്യ, ഐ.ടി. സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ എന്നിവയിൽ ജോലി ചെയതുവരുന്ന സമ്മതിദാന അവകാശമുള്ള ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമകൾ വേതനത്തോടുകൂടിയ അവധി നൽകേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു.
Dec 8, 2025, 20:31 IST
കണ്ണൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 11 ന് ജില്ലയിലെ കട, വ്യാപാര, വാണിജ്യ, ഐ.ടി. സ്ഥാപനങ്ങൾ, പ്ലാന്റേഷനുകൾ എന്നിവയിൽ ജോലി ചെയതുവരുന്ന സമ്മതിദാന അവകാശമുള്ള ജീവനക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് തൊഴിലുടമകൾ വേതനത്തോടുകൂടിയ അവധി നൽകേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു. എന്നാൽ അവധി അനുവദിക്കുന്നത് തൊഴിലിന് ആപത്കരമായ സാഹചര്യം ഉണ്ടാക്കാൻ ഇടവരുത്തുന്നുവെങ്കിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം.