കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി
കണ്ണൂർ : സെൻട്രൽജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി.
Apr 6, 2026, 21:41 IST
കണ്ണൂർ : സെൻട്രൽജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും പിടികൂടി.
ഞായറാഴ്ച്ച വൈകുന്നേരം3.45 മണിയോടെ സെൻട്രൽ ജയിലിലെ ഒമ്പതാം വാൾ തൊഴുത്തിനു സമീപം ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിൽ മൂന്നു പൊതികളിലായി സൂക്ഷിച്ച മദ്യവും പുകയില ഉല്പന്നങ്ങളുമാണ് പിടികൂടിയത്.
തുടർന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.