കണ്ണൂരിൽ സ്വയം തൊഴിൽ തേടുന്നവർക്ക് ലയൺസ് ക്ലബ് സൗജന്യ നിരക്കിൽ ഓട്ടോറിക്ഷ നൽകുന്നു
കണ്ണൂർ ജില്ലയിലെ സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന 30 യുവതി യുവാക്കൾക്ക് ലയൺസ് ക്ലബ് ഓഫ് കാനന്നൂരും കണ്ണൂർ തോട്ടടയിലെ സാം പിയാജിയോയും ചേർന്ന് ആദ്യ ഗഡു നൽകി സൗജന്യമായി സി.എൻ.ജി ഓട്ടോറിക്ഷകൾ നൽകുന്നു.
കണ്ണൂർ: കണ്ണൂർ ജില്ലയിലെ സ്വയം തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്ന 30 യുവതി യുവാക്കൾക്ക് ലയൺസ് ക്ലബ് ഓഫ് കാനന്നൂരും കണ്ണൂർ തോട്ടടയിലെ സാം പിയാജിയോയും ചേർന്ന് ആദ്യ ഗഡു നൽകി സൗജന്യമായി സി.എൻ.ജി ഓട്ടോറിക്ഷകൾ നൽകുന്നു. ഡ്രൈവിംഗ് ലൈസെൻസ് ഉള്ള യുവതി യുവാക്കൾക്കാണ് ഓട്ടോറിക്ഷ നൽകുന്നതെന്ന് ലയൺസ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഗഡുവായ 15 ശതമാനം സാം പിയാജിയോയും ലയൺസ് ക്ലബ് ഓഫ് കാനന്നൂരും നൽകും. താൽപര്യമുള്ള അർഹതപെട്ട യുവതി യുവാക്കൾ ഫെബ്രുവരി 15 ന് മുൻപായി 7736717333, 9447169565 എന്നീനമ്പറിൽ ബന്ധപ്പെടണം.വാർത്താ സമ്മേളനത്തിൽ ലയൺസ് ക്ലബ് ഓഫ് കാനന്നൂർ പ്രസിഡന്റ് ലയൺ മീനാക്ഷി വരദരാജൻ, ലയൺസ് ഡിസ്ട്രിക്റ്റ് ചീഫ് കോ-ഓർഡിനേറ്റർ ലയൺ ജലീൽ കെ. പി. ടി, സാം പിയാജിയോ ജനറൽ മാനേജർ ശ്രീ ശ്യാം പ്രസാദ്, ലയൺസ് ക്ലബ് ഓഫ് കാനന്നൂർ സെക്രട്ടറി ലയൺ ഷൈജ അനിൽ, ട്രഷറർ ലയൺ റോഷ്‌മ ഉമേഷ് പങ്കെടുത്തു.