കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു ; രക്ഷകരായി ലൈഫ് ഗാർഡ്
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ഫുഡ്ബോൾ കളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട രണ്ടു കുട്ടികളെ ലൈഫ് ഗാർഡ് രക്ഷിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 3.15നാണ് സംഭവം.
Oct 31, 2024, 16:41 IST
കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ഫുഡ്ബോൾ കളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട രണ്ടു കുട്ടികളെ ലൈഫ് ഗാർഡ് രക്ഷിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 3.15നാണ് സംഭവം.
കുട്ടികൾ കളിക്കുന്നതിനിടെയിൽ ഫുട്മ്പോൾ കടലിൽ വീഴുകയും അത് എടുക്കാൻ പോയ കുട്ടികൾ തിരയിൽ പെട്ട് മുങ്ങിപ്പോവുകയായിരുന്നു.
ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നലൈഫ് ഗാർഡ് ഡേവിഡ് ജോൺസൻ സമയോചിതമായി ഇടപെട്ട് ആദർശ് ( 12 ) ഗോഡ് വിൻ( 14 ) എന്നിവരെ രക്ഷപെടുത്തി. കുട്ടികൾക്ക് പരുക്കേറ്റിട്ടില്ല. പ്രാഥമിക ചികിത്സ നൽകി ഇവരെ തിരിച്ചയച്ചു.