പുസ്തക പൂക്കാലമൊരുക്കാൻ എഴുത്തുകാരെ തേടി വായനശാല പ്രവർത്തകർ

പ്രിയപ്പെട്ട എഴുത്തുകാരെ തേടി ഒരു ഗ്രാമം മുഴുവൻ സഞ്ചരിക്കുന്നു. തങ്ങൾവായിച്ചു കോൾമയിർ കൊണ്ട എഴുത്തുകാരുടെ പുസ്തകങ്ങൾ അവരുടെ കൈയ്യൊപ്പിട്ട് ശേഖരിക്കുന്നതിനാണ് വായനശാല പ്രവർത്തകർ അവരുടെ വീട്ടിലും തൊഴിൽഇടങ്ങളിലും ചെന്നെത്തുന്നത്

 

കണ്ണൂർ : പ്രിയപ്പെട്ട എഴുത്തുകാരെ തേടി ഒരു ഗ്രാമം മുഴുവൻ സഞ്ചരിക്കുന്നു. തങ്ങൾവായിച്ചു കോൾമയിർ കൊണ്ട എഴുത്തുകാരുടെ പുസ്തകങ്ങൾ അവരുടെ കൈയ്യൊപ്പിട്ട് ശേഖരിക്കുന്നതിനാണ് വായനശാല പ്രവർത്തകർ അവരുടെ വീട്ടിലും തൊഴിൽഇടങ്ങളിലും ചെന്നെത്തുന്നത്. പിണറായി വെസ്റ്റിലെ സി മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പുസ്തക പൂക്കാലമെന്ന പേരിൽ വ്യത്യസ്ത പരിപാടിയുമായി രംഗത്തിറങ്ങിയത്.

 പരിപാടിയുടെ ഭാഗമായി തലശേരിയിലെ  എഴുത്തുകാരെ മുഴുവൻ സമീപിച്ചു. എഴുത്തുകാരിൽ ചിലർതങ്ങളുടെ കൈയ്യൊപ്പിട്ട പുസ്തകങ്ങൾ തലശ്ശേരി ഓപ്പൺ ബുക്സിൽ വച്ച്നടന്ന ചടങ്ങിൽ വെച്ച് വായനശാല ഭാരവാഹികൾക്ക് കൈമാറി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പവിത്രൻ മൊകേരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

 ടി. കെ ഡി മുഴപ്പിലങ്ങാട്,ഡോ : ടി കെ അനിൽകുമാർ,എ വി രത്നകുമാർ, സി.കെ രാജലക്ഷ്മി, രാജേഷ് പനങ്ങാട്ട്, പി.പ്രമീള, ലതീഷ് കീഴല്ലൂർ, പി.കൃഷ്ണപ്രസാദ്, എം.കെമറിയു,ഉത്തമരാജ് മാഹി, സി. വി രവീന്ദ്രൻ, ഡോ: കെ. വി ശശിധരൻ, പി കൃഷ്ണപ്രസാദ്, ശ്യാമള വിജയൻ, കബീർ ഇബ്രാഹിം, വിമൽ മാഹി, കെ.പി.ലത്തീഫഎന്നിവർ തങ്ങളുടെ പുസ്തകൾ കയ്യൊപ്പ് ചാർത്തി വായനശാലക്ക് നൽകി. വായനശാല ഭാരവാഹികളായ അഡ്വ. വി. പ്രദീപൻ, കെ.പി.രാമകൃഷ്ണൻ വിപ്രസാദ്, കെ. വിമല,സരിതരാജേഷ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

കേരളത്തിൽ ആദ്യമായാണ് ഒരു വായനശാല എഴുത്തുകാരുടെ കയ്യൊപ്പ് ചാർത്തിയ പുസ്തകങ്ങൾ ശേഖരിക്കുന്നത്.അത്തം ദിനത്തിൽ എം.മുകുന്ദൻ പുസ്തകം നൽകി കൊണ്ടാണ് പുസ്തകപൂക്കാലത്തിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി എഴുത്തുകാരെ കാണാൻ വായനശാല പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ മികച്ച വായനശാലകളിലൊന്നായ സി. മാധവൻ മാസ്റ്റർ സ്മാരക വായനശാല നിരവധി പ്രവർത്തനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്. ജൈവ കൃഷി, കാർഷിക ചന്ത, ചക്ക മേള പുസ്തക പയറ്റ്തുടങ്ങി ഒട്ടനവധി പരിപാടികൾ നടത്തി നാടിൻ്റെ വെളിച്ചമാവുകയാണ് ഈ വായനശാല