കണ്ണൂരിൽ ലൈബ്രറി കൗൺസിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ലൈബ്രറി കൗൺസിൽ കണ്ണപുരം പഞ്ചായത്ത് തല സമിതിയുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും  വായനാമത്സര- സർഗോത്സവ വിജയികൾക്കുള്ള അനുമോദനവും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ആർ ബബിതകുമാരി ഉദ്ഘാടനം ചെയ്തു.

 

കണ്ണപുരം: ലൈബ്രറി കൗൺസിൽ കണ്ണപുരം പഞ്ചായത്ത് തല സമിതിയുടെ നേതൃത്വത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും  വായനാമത്സര- സർഗോത്സവ വിജയികൾക്കുള്ള അനുമോദനവും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ആർ ബബിതകുമാരി ഉദ്ഘാടനം ചെയ്തു.

 ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി  പി കെ വിജയൻ മുഖ്യപ്രഭാഷണവും സമ്മാനവിതരണവും  നടത്തി.കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ : കെ വി രാധാകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ വി ശ്രീധരൻ, 
 ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ഗണേശൻ, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് മെമ്പർ  വി.രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
 പഞ്ചായത്ത് സമിതി പ്രസിഡണ്ട്  സി.വി സുരേഷ് ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് സമിതി കൺവീനർ  എം ബാലൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.