തളിപ്പറമ്പിൽ ലൈബ്രറി പ്രവർത്തക സംഗമം നടന്നു

ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃസമിതി സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംഗമം  താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഇ  അജിത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി ചെയർമാൻ കെ വി ബാലൻ അധ്യക്ഷനായി  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് വി എം വിമല സർഗോത്സവ വിജയികളെയും കെ വി മെസ്നയെയും  അനുമോദിച്ചു
 

തളിപ്പറമ്പിൽ ലൈബ്രറി പ്രവർത്തക സംഗമം നടന്നു

തളിപ്പറമ്പ്:  ലൈബ്രറി കൗൺസിൽ കുറുമാത്തൂർ നേതൃസമിതി സംഘടിപ്പിച്ച ലൈബ്രറി പ്രവർത്തക സംഗമം  താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഇ  അജിത് ഉദ്ഘാടനം ചെയ്തു. നേതൃസമിതി ചെയർമാൻ കെ വി ബാലൻ അധ്യക്ഷനായി  ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് വി എം വിമല സർഗോത്സവ വിജയികളെയും കെ വി മെസ്നയെയും  അനുമോദിച്ചു. വാർഡ് അംഗം പി വി രാജൻ,
 ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗംസി വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.  

നേതൃസമിതി കൺവീനർ പി വി വിജയൻ സ്വാഗതവും മുയ്യം പൊതുജന വായനശാലാ സെക്രട്ടറി എം പി രഘുനാഥ് നന്ദിയും പറഞ്ഞു.