ഇടതു ചിന്താഗതിക്കാർ പരസ്പരം സഹകരിച്ചു മുന്നോട്ട് പോകണം : മന്ത്രി സിപി ജോൺ
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇടതുപക്ഷ ചിന്താഗതിക്കാർ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സിഎംപി നാൽപതാം വാർഷികവും പ്രവർത്തക കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Jul 27, 2026, 11:00 IST
കണ്ണൂർ:ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇടതുപക്ഷ ചിന്താഗതിക്കാർ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ സിഎംപി നാൽപതാം വാർഷികവും പ്രവർത്തക കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎ അജീർ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി കെ ഗോവിന്ദൻ , വി. കുഞ്ഞി ക്കൃഷ്ണൻ , ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരി, സി എം പി നേതാക്കളായ സുധീഷ് കടന്നപ്പള്ളി, സി. സുനിൽകുമാർ . വി കെ രവീന്ദ്രൻ, പി ബാലഗംഗാധരൻ , ടി കെ ഭൂപേഷ് തുടങ്ങിയവർ സംബന്ധിച്ചു.