മലയോര കർഷക ജനതയെ വഞ്ചിച്ച ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ തൂത്തെറിയും : അഡ്വ. സോണി സെബാസ്റ്റ്യൻ
മലയോര കർഷക ജനതയെ വഞ്ചിച്ച ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ തൂത്തെറിയുമെന്നുംകർഷക ജനതയോടൊപ്പം നിന്നവരാണ് യുഡിഎഫെന്നും കർഷകരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട്
ആലക്കോട് : മലയോര കർഷക ജനതയെ വഞ്ചിച്ച ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ തൂത്തെറിയുമെന്നുംകർഷക ജനതയോടൊപ്പം നിന്നവരാണ് യുഡിഎഫെന്നും കർഷകരുടെ കണ്ണിൽ പൊടിയിട്ടുകൊണ്ട് അധികാരത്തിൽ ഇരിക്കാമെന്ന വ്യാമോഹം എൽഡിഎഫ് സ്വപ്നം കാണണ്ടേ യെന്നും ഇരിക്കൂർ നിയോജക മണ്ഡലം യുഡി എഫ് സ്ഥാനാർത്ഥി അഡ്വ. സജീവ് ജോസഫിൻ്റെ നിയോജക മണ്ഡലതല പര്യടനം ഉദ്‌ഘാടനം ചെയ്‌തുതുകൊണ്ട് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു. യുഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടി എൻ എ ഖാദർ അധ്യക്ഷത വഹിച്ചു. വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അടക്കം രാഹുൽ ഗാന്ധി കേരള ജനതക്കു നൽകിയ അഞ്ചിന വാഗ്ദാനങ്ങൾ കേരളത്തിൻ്റെ സമഗ്ര വികസനത്തിനായുള്ള മാർഗ്ഗരേഖയാവുമെന്നും അഡ്വ.സോണി സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.
ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളോടൊപ്പം പൂർണ്ണ സമയം ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യം ഉണ്ടെന്ന് യോഗത്തെ അഭിസംബോധന ചെയ്ത സ്ഥാനാർത്ഥി അഡ്വ:സജീവ് ജോസഫ് പറഞ്ഞു.യുഡിഎഫ് നിയോജക മണ്ഡലം ജനറൽ കൺവീനർ തോമസ് വെക്കത്താനം സ്വാഗതം പറഞ്ഞു. യു പി അബ്ദുൽ റഹ്മാൻ,ചാക്കോ പാലക്കലോടി,വർഗ്ഗീസ് വയലാമണ്ണിൽ,ജോസ് വട്ടമല,ബിജു പുളിയംത്തൊട്ടി,ജോജി വട്ടോളി, ബേബി തോലാനി,ജോഷി കണ്ടത്തിൽ,നൗഷാദ് ബ്ലാത്തൂർ,വിജിൽ മോഹൻ,തങ്കച്ചൻ മാത്യു, ജെസ്സി ഷിജി, അജേഷ് പൂവനാട്ട്,വി എ റഹിം,റോയി ചക്കലക്കുന്നേൽ,
പ്രിൻസി ബോബി,വി.വി അബ്ദുള്ള,ഖലീൽ റഹ്മാൻ,റിമോൻ വിജു,വത്സമ വണ്ണിശ്ശേരി,പി സി ആയിഷ,റോയി ചക്കലയ്ക്കൽ, ബെന്നി ഇളംക്കാവിൽ ,റംഷിന , ലൂസി സാബു,മുഹ്സിൻ കാതിയോട്,മനു ശങ്കർ,ജോജി കന്നിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.