തദ്ദേശസ്ഥാപനങ്ങളിൽ ലീഗ് വനിതാ മുന്നേറ്റം സൃഷ്ടിച്ചു :അബ്ദുൽ കരീം ചേലേരി

പൊതുപ്രവർത്തന രംഗത്ത് കരുത്തും ആത്മ ധൈര്യവും കൈമുതലാക്കി ജനസേവന രംഗത്തിറങ്ങിയ വനിതകൾ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി .

 

കണ്ണൂർ: പൊതുപ്രവർത്തന രംഗത്ത് കരുത്തും ആത്മ ധൈര്യവും കൈമുതലാക്കി ജനസേവന രംഗത്തിറങ്ങിയ വനിതകൾ ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി .തദ്ദേശഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട ഘട്ടത്തിൽ പ്രതിസന്ധി മറികടക്കാൻ മുസ്ലിം ലീഗ് പാർട്ടിക്ക് കഴിയില്ല എന്ന് വിശ്വസിച്ച ആളുകളുടെ മുമ്പാകെ കഴിവും പ്രാപ്തിയു മുള്ള സ്ത്രീകളുടെ വലിയ മുന്നേറ്റമാണ് മുസ്ലിം ലീഗ് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ സൃഷ്ടിച്ചെടുത്തത്. അവരൊക്കെ പുരുഷ മേധാവിത്വമുള്ളസമൂഹത്തിൽ വലിയ പ്രവർത്തനങ്ങളും സേവനങ്ങളുമാണ് നടത്തിയത്. അത്തരത്തിൽ ചരിത്രത്തിൽ ഇടം പിടിക്കുന്ന പൊതുപ്രവർത്തകരായി മാറുന്നതോടൊപ്പം ഭാവിയിലും നാടിന്റെയുംസമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടിയുള്ള കർമ്മമണ്ഡലത്തിൽ സജീവമാകാൻ ജനപ്രതിനിധികൾക്കും സ്ഥാനമൊഴിഞ്ഞു പോകുന്ന മെമ്പർമാർക്കും കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിഷൻ - 2025  ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വനിതാലീഗ് ജില്ലാപ്രസിഡണ്ട് സി.സീനത്ത്അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.സാജിതടീച്ചർമുഖ്യപ്രഭാഷണംനടത്തി.ജില്ലാഭാരവാഹികളായ റൈഹാനത്ത് സുബി, റംസീന റൗഫ് , എം കെ ഷബിതടീച്ചർ,എസ്.പി.സൈനബ ,തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെക്കീന തെക്കയിൽ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ , ഇരിക്കൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ടി.പി.ഫാത്തിമ,മാട്ടൂൽഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷമീമ ജമാൽസ്വാഗതം പറഞ്ഞു.