കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി: സി.പി.എം16 സീറ്റുകളിൽ മത്സരിക്കും

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്  എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി  എൽഡിഎഫ് കണ്ണൂർ ജില്ലാ കൺവീനർ എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ സി.പി.ഐ.എം 16 ഉം സി. പി.ഐ മൂന്നും, കേരള കോൺഗ്രസ്സ് (എം), ജനതാദൾ (എസ്) ആർ.ഡെ.ഡി- എൻ.സി.പി, കോൺഗ്രസ്സ് (എസ്സ്) ഐ.എൻ.എൽ- എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.

 


കണ്ണൂർ :തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്  എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി  എൽഡിഎഫ് കണ്ണൂർ ജില്ലാ കൺവീനർ എൻ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിൽ സി.പി.ഐ.എം 16 ഉം സി. പി.ഐ മൂന്നും, കേരള കോൺഗ്രസ്സ് (എം), ജനതാദൾ (എസ്) ആർ.ഡെ.ഡി- എൻ.സി.പി, കോൺഗ്രസ്സ് (എസ്സ്) ഐ.എൻ.എൽ- എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.

കരിവള്ളൂർ, മാതമംഗലം, പേരാവൂർ, പാട്യം, പന്ന്യന്നൂർ, കതിരൂർ, പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യിൽ, അഴീക്കോട്, കല്ല്യാശ്ശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലാണ് സിപിഐ എം സ്ഥാനാർത്ഥികൾ മത്സരിക്കുക. കോളയാട്, കുറുമാത്തൂർ, മാട്ടൂൽ സി.പി.ഐ സ്ഥാനാർത്ഥികൾ മത്സരിക്കും. പടിയൂർ മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം), പയ്യാവൂർ-ജനതാദൾ (എസ്), കൊളവല്ലൂർ-ആർ.ജെ.ഡി, കൊട്ടിയൂർ-എൻ.സി.പി, നടുവിൽ-കോൺഗ്രസ്സ് (എസ്), കൊളച്ചേരി-ഐഎൻ.എൽ എന്നിങ്ങനെയാണ് മത്സരിക്കുക.
 സിപി സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തീകരിച്ചത്. എന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ വിവിധ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു.