എൽ.ഡിഎഫ് അംഗം പരസ്യമായി വോട്ടു ചെയ്തു: കണ്ണൂരിൽ കടമ്പൂർപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ യു.ഡി.എഫ് പരാതി നൽകി

കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം പരസ്യമായി വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയു.ഡി.എഫ് മെംപർ മാർ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. ശനിയാഴ്ച്ച രാവിലെ 10. 30 ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങളായ ഏഴു പേരും ഗ്രാമ പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ നിർദ്ദേശിക്കു പ്രകാരം വോട്ടുചെയ്യുന്നതിന് സജ്ജമാക്കിയ ചേംബറിലാണ് വോട്ടു ചെയ്തത്.
 

കടമ്പൂർ : കടമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം പരസ്യമായി വോട്ടു ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയു.ഡി.എഫ് മെംപർ മാർ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. ശനിയാഴ്ച്ച രാവിലെ 10. 30 ന് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗങ്ങളായ ഏഴു പേരും ഗ്രാമ പഞ്ചായത്ത് റിട്ടേണിങ് ഓഫീസർ നിർദ്ദേശിക്കു പ്രകാരം വോട്ടുചെയ്യുന്നതിന് സജ്ജമാക്കിയ ചേംബറിലാണ് വോട്ടു ചെയ്തത്. എന്നാൽ എട്ടാം വാർഡിലെ ജനപ്രതിനിധിയായ കെ.സി നിജിൻ എൽ.ഡി.എഫ് അംഗങ്ങൾ ഇരിക്കുന്ന ഇരിപ്പിടത്തിൽപ്പോയി വോട്ടു ചെയ്യാൻ ശ്രമിച്ചു. 

ഇതിനെതിരെയു ഡി. എഫ് അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് റിട്ടേണിങ് ഓഫീസർ ഇടപെടുകയും മറ്റു അംഗങ്ങൾക്കു കൂടി അവരുടെ ഇരിപ്പിടത്തിൽ നിന്നും വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടാക്കി കൊടുത്തു. തെരഞ്ഞെടുപ്പ് വരണാധികാരി സജ്ജമാക്കിയ സ്ഥലത്ത് ജനപ്രതിനിധികൾ പോയി വോട്ടുചെയ്യണമെന്നിരിക്കെ നഗ്നമായ ചട്ടലംഘനമാണ് നടന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. അതിനാൽ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് യു.ഡി.എഫ് അംഗങ്ങളായ കെ.വി സോന, പ്രസീത പ്രേമരാജൻ, കെ.വി ഷീജ. കെ.പിഹഫ് സീന, കെ. കാഞ്ചന, വി. സന്ധ്യ,പ്രദീപ് കുമാർ എന്നിവർ ഒപ്പിട്ട് നൽകിയ പരാതിയിൽ റിട്ടേണിങ് ഓഫീസറോട് ആവശ്യപ്പെട്ടു.