കണ്ണപുരത്ത് എൽഡിഎഫിന് ആറുവാർഡുകളിൽ എതിരില്ലാതെ ജയം; ഒന്ന്, എട്ട് വാർഡുകളിലെ യു.ഡി.എഫ്, ബി.ജെ.പി പത്രികകൾ തള്ളി

കണ്ണപുരം പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകളാണ് തള്ളിയത്. 

 

കണ്ണപുരം : കണ്ണപുരം പഞ്ചായത്തിൽ യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകളാണ് തള്ളിയത്. 

പുനർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്ന വേളയിൽ തന്നെ കണ്ണപുരത്ത് നാലു വാർഡുകളിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല.