ധർമടം മണ്ഡലത്തിൽ സ്വീകരണം ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്  ധർമടം മണ്ഡലത്തിൽ ലഭിച്ചത് ആവശ്വജ്ജ്വല സ്വീകരണം. കനത്ത വേനൽ ചൂടിലും കുട്ടികളും സ്ത്രീകളുമടക്കം നിരവധിപ്പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാണാൻ തടിച്ചു കൂടിയത് .
 

കണ്ണൂർ: കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്  ധർമടം മണ്ഡലത്തിൽ ലഭിച്ചത് ആവശ്വജ്ജ്വല സ്വീകരണം. കനത്ത വേനൽ ചൂടിലും കുട്ടികളും സ്ത്രീകളുമടക്കം നിരവധിപ്പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാണാൻ തടിച്ചു കൂടിയത് .

വെള്ളിയാഴ്ച രാവിലെ 8ന് ചാല നായനാർ മന്ദിരത്തിന് സമീപം പര്യടനം ആരംഭിക്കുമ്പോൾ തന്നെ നൂറ് കണക്കിന് പേരാണ് സ്ഥാനാർത്ഥിയെ കാണാനും കേൾക്കാനും എത്തിയത്. ആഘോഷതിമിർപ്പിലായിരുന്നു സ്വീകരണങ്ങളോരോന്നും. 

മണിയലം, വെള്ളച്ചാൽ, കണയന്നൂർ മുട്ടിലെചിറ, ഓടത്തിൽ പീടിക,  എക്കാൽ, പറമ്പുക്കരി, ചാമ്പാട്,  വാളാങ്കിചാൽ, വേങ്ങാട് തെരു, എംഒപി വായനശാല, മൈലുളിമെട്ട വട്ടകൊവ്വൽ, കീഴത്തൂർ വായനശാല, പാനുണ്ട കൊമ്പ്, പെനാങ്കിമെട്ട,  കാനത്തായി മുക്ക്,  പാറപ്രം ടൗൺ, പാലയാട് സ്റ്റേഡിയം പടിഞ്ഞാറ്,   അണ്ടല്ലൂർ ബാലൂട്ടി പീടിക, അംബേദ്ക്കർ കോളനി, സ്വാമിക്കുന്ന്, കൂടക്കടവ് കൃഷ്ണപിള്ള സ്മാരകം, മുഴപ്പിലങ്ങാട് യുപി, കണ്ടോത്ത് വളപ്പ്,  മാവിലാക്കണ്ടി മുക്ക്, പാട്യം വായനശാല കോട്ടൂർ, പൊതുവാച്ചേരി,  ഐവർക്കുളം, കോട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം   ബാവോട് എകെജി വായനശാലക്ക് സമീപം സമാപിച്ചു. 

സ്വീകരണ കേന്ദ്രങ്ങളിൽ കെ അനുശ്രി, പിഎം അഖിൽ, കെ വി ബിജു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ എം സുരേന്ദ്രൻ, കെ ശശിധരൻ, കെ ബാബുരാജ്, ടി പ്രകാശൻ, ടി ഭാസ്‌കരൻ, കെ ജയാനന്ദൻ, എ പി മോഹനൻ, സിഎൻ ഗംഗാധരൻ, വിസി വാമനൻ, കെ കെ രാജീവൻ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച കണ്ണൂർ മണ്ഡലത്തിലാണ് പര്യടനം.