ആവേശത്തേരിലേറി എൽ ഡി എഫ് സ്ഥാനാർഥി എം വിജിൻ്റെ പര്യടനം
കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പഴയങ്ങാടിയിൽ സ്ഥാനാർഥി എം. വിജിൻ നടത്തിയ ജനസമ്പർക്ക പര്യടനം ആവേശകരമായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ മേഖലകളിലെ ആളുകളെയും നേരിൽ കണ്ടു വോട്ട് അഭ്യർഥിച്ച വിജിനെ വ്യാപാരികളും തൊഴിലാളികളും സന്തോഷപൂർവ്വം സ്വീകരിച്ചു.
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പഴയങ്ങാടിയിൽ സ്ഥാനാർഥി എം. വിജിൻ നടത്തിയ ജനസമ്പർക്ക പര്യടനം ആവേശകരമായി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ മേഖലകളിലെ ആളുകളെയും നേരിൽ കണ്ടു വോട്ട് അഭ്യർഥിച്ച വിജിനെ വ്യാപാരികളും തൊഴിലാളികളും സന്തോഷപൂർവ്വം സ്വീകരിച്ചു.
വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, സ്ഥാപനങ്ങളിലെ ജീവനക്കാർ, ബസ് തൊഴിലാളികൾ, യാത്രക്കാർ തുടങ്ങി നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം വികസന നേട്ടങ്ങൾ മുന്നോട്ട് വെച്ച് സൗഹൃദസംഭാഷണം നടത്തി. തുടർന്ന് ചെറുകുന്ന് തറയിലും വിവിധ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
പിന്നീട് മാട്ടൂൽ മേഖലയിൽ നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്ത വിജിൻ, മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ചു. വികസനത്തിലൂടെ നാടിന്റെ എല്ലാമെല്ലാമായ എം വിജിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് കല്യാശ്ശേരി മണ്ഡലത്തിലെ നാടും നഗരവും.