ഉരുൾപൊട്ടൽ സാധ്യത: വ്യാജ സന്ദേശങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കുക: കണ്ണൂർ കലക്ടർ
തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടൂർ മല, തുവ്വക്കുന്ന് എന്നീ സ്ഥലങ്ങളിൽ ജിയോളജിക്കൽ വകുപ്പും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ
Aug 13, 2024, 19:55 IST
ഇങ്ങനൊരു അറിയിപ്പ് ജില്ലാ ഭരണകൂടമോ ജിയോളജി വകുപ്പോ ഔദ്യോഗികമായി നൽകിയിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി.
തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ കുണ്ടൂർ മല, തുവ്വക്കുന്ന് എന്നീ സ്ഥലങ്ങളിൽ ജിയോളജിക്കൽ വകുപ്പും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ഉരുൾപൊട്ടൽ സാധ്യത കണ്ടെത്തിയെന്നും അതി തീവ്ര മഴയും മറ്റും വരുമ്പോൾ നിർദേശം ലഭിച്ചാലുടൻ ജനങ്ങൾ അവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചതായി വാട്സാപ്പ് മുഖേനയും മറ്റും പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ അറിയിച്ചു.
ഇങ്ങനൊരു അറിയിപ്പ് ജില്ലാ ഭരണകൂടമോ ജിയോളജി വകുപ്പോ ഔദ്യോഗികമായി നൽകിയിട്ടില്ലെന്നും കലക്ടർ വ്യക്തമാക്കി. വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.