തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണം : കൺസ്യൂമർഫെഡ് വർക്കേഴ്സ് സംസ്ഥാന സമ്മേളനത്തിന് സമാപനം
രണ്ടു ദിവസങ്ങളിലായി കണ്ണൂരിൽ നടന്നു വരുന്ന കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. ഞായറാഴ്ച്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : രണ്ടു ദിവസങ്ങളിലായി കണ്ണൂരിൽ നടന്നു വരുന്ന കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. ഞായറാഴ്ച്ച രാവിലെ നടന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എം സുരേന്ദ്രൻ സംഘടസമിതി ജനറൽ കൺവീനർ കെ സുധീർ ബാബു എന്നിവർ സംസാരിച്ചു.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ജനാധിപത്യവിരുദ്ധ നടപടികളിൽ നിന്നും പിന്തിരിയണമെന്നും തൊഴിലാളികളുടെ അവകാശങ്ങൾക്ക് കവർന്നെടുക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്നും തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുവിതരണ രംഗത്ത് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ കൺസ്യൂമർഫെഡിന് പുതുകാലത്തിനനുസരിച്ച് മാറ്റുന്നതിന് ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ കൺസ്യൂമർഫെഡ് മാനേജ്മെന്റ് തയ്യാറാകണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.