സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് വാഹന സര്‍വീസ് സെന്ററുമായി കെവിആര്‍ ടാറ്റ ഇ.വി സ്റ്റോര്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉത്തരമലബാറിലെ ടാറ്റ വാഹനങ്ങളുടെ വിപണിയിലും വില്ലനാനന്തര സേവനത്തിലും ഒന്നാം സ്ഥാനക്കാരായ കെവിആര്‍ ഡ്രീം വെഹിക്കിള്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി കണ്ണൂര്‍ താഴെ ചൊവ്വയില്‍ വിശാലമായ ഷോറൂം കണ്ണൂര്‍ താഴെചൊവ്വയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

 

കണ്ണൂര്‍: സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് വാഹന സര്‍വീസ് സെന്ററോട് കൂടിയ ടാറ്റ ഇ.വി സ്റ്റോര്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉത്തരമലബാറിലെ ടാറ്റ വാഹനങ്ങളുടെ വിപണിയിലും വില്ലനാനന്തര സേവനത്തിലും ഒന്നാം സ്ഥാനക്കാരായ കെവിആര്‍ ഡ്രീം വെഹിക്കിള്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി കണ്ണൂര്‍ താഴെ ചൊവ്വയില്‍ വിശാലമായ ഷോറൂം കണ്ണൂര്‍ താഴെചൊവ്വയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

സര്‍വീസിനായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയതും, പരിശീലനം നേടിയ വിദഗ്ദരായ ടെക്‌നീഷ്യന്മാരും അടങ്ങുന്ന സൗത്ത് ഇന്ത്യയില്‍ തന്നെ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള സര്‍വീസ് സെന്ററാണ് ആരംഭിച്ചിരിക്കുന്നതെന്ന് കെവിആര്‍ ഡ്രീം വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സുജിത്ത് റാം പാറയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പ്രസ്തുത ഷോറൂമിന്റെയും സര്‍വീസ് സെന്ററിന്റെയും ഉദ്ഘാടനം  ടാറ്റാ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് സെയില്‍സ് മാര്‍ക്കറ്റിംഗ് വിവേക് ശ്രീവാസ്തു നിര്‍വഹിച്ചു. ചടങ്ങില്‍ നാഷണല്‍ സര്‍വീസ് ഹെഡ് അമിത് ഗോയല്‍, ജനറല്‍ മാനേജര്‍ ഇവി നെറ്റ് വര്‍ക്ക് ഹെഡ് പ്രമോദ് ഗവാസ്, ഡയറക്ടര്‍ സുജോയ് റാം പാറയില്‍. സിഇഒ ബിജു രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 

ആഗോളതലത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രസക്തി ഏറി വരുന്ന ഈ കാലത്ത് ഇന്ത്യയിലെ വാഹന വിപണിയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രിയമേറി വരുന്നു. ഇന്ത്യയില്‍ അനുദിനം വളര്‍ന്നുകൊïിരിക്കുന്ന ഇലക്ട്രിക് വാഹന വിപണിയില്‍ ഒന്നാം സ്ഥാനത്താണ് ടാറ്റാ മോട്ടോഴ്‌സ് പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തിക്കൊï് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റാ മോട്ടോഴ്‌സ് ഈ മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ നടത്തിക്കൊïിരിക്കുന്നതെന്ന് ഷോറൂം അധികൃതര്‍ പറഞ്ഞു.  

മികച്ച പ്രവര്‍ത്തനക്ഷമതയും റേഞ്ചും നല്‍കുന്ന ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ നിലവില്‍ ടിയാഗോ ഇവി, പഞ്ച് ഇവി, ടിഗോര്‍ ഇവി. നെക്‌സോണ്‍ ഇവി, കര്‍വ് ഇവി തുടങ്ങിയ അഞ്ച് വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കേരളത്തില്‍ ഇതിനോടകം ഇരുപതിനായിരത്തില്‍ അധികം ഇലക്ട്രിക് വാഹനങ്ങള്‍ ടാറ്റാ മോട്ടോഴ്‌സ് വിറ്റഴിച്ചു കഴിഞ്ഞു. 

സുരക്ഷിതമായതും സുഖപ്രദമായതുമായ യാത്ര ഉറപ്പാക്കുന്നതിനോടൊപ്പം ഒരൊറ്റ ചാര്‍ജില്‍ തന്നെ ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ കഴിയത്തക്ക രീതിയിലാണ് ടാറ്റ മോട്ടോഴ്‌സ് അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയുടെ 73 ശതമാനം ഇപ്പോള്‍ ടാറ്റയുടെ കയ്യിലാണെന്ന് സുജിത്ത് റാം പാറയിൽ അറിയിച്ചു.