കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പ്രതിഷ്ഠാ- കളിയാട്ടമഹോത്സവം 10ന് ആരംഭിക്കും 

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ 200 വ്ര്‍ഷങ്ങള്‍ക്ക് ശേഷം കളിയാട്ടമഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും 10ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു

 

കണ്ണൂര്‍: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ കുയിലൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ 200 വ്ര്‍ഷങ്ങള്‍ക്ക് ശേഷം കളിയാട്ടമഹോത്സവവും പ്രതിഷ്ഠാ ചടങ്ങുകളും 10ന് ആരംഭിക്കുമെന്ന് ക്ഷേത്രം ഭാരവവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു. 10ന് രാവിലെ 10 മണിക്ക് ക്ഷേത്രനിര്‍മ്മാണത്തില്‍ പങ്കാളികളായ എല്ലാ ശില്‍പ്പികള്‍ക്കും ആചാര്യന്മാര്‍ക്കും ആദരം അര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രം ഏറ്റുവാങ്ങല്‍ ചടങ്ങ്. വൈകുന്നേരം 4 മണിക്ക് ആചാര്യവരണം. 4.15ന് വിളംബര ഘോഷയാത്ര, കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവ നടക്കും. പെരുമണ്ണ് ചുഴലിഭഗവതി ക്ഷേത്ര പരിസരത്തു നിന്ന് ഘോഷയാത്ര നടക്കും. രാത്രി 7മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം നിര്‍വ്വഹിക്കും. മുച്ചിലോട്ട് മാഹാത്മ്യം എന്ന വിഷയത്തെ കുറിച്ച് കൈതേരി എടം നിഷാന്ത് നമ്പ്യാര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് അന്നദാനം. ശേഷം കലാപരിപാടികള്‍. രാത്രി 8.30ന് ഭജന്‍സ്, പ്രദേശവാസികളുടെ കലാപരിപാടികള്‍. 

11ന് രാവിലെ ഗണപതിഹോമം. ഉച്ചക്ക് അന്നദാനം. വൈകുന്നേരം 5.45 മുതല്‍ 7 മണി വരെ പഞ്ചാരിമേളം. 7 മണിക്ക് ശബരിമല മുന്‍മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ.എസ്. സതീഷ് ചാലക്കുടി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അന്നദാനം. ശേഷം കലാപരിപാടികള്‍, നൃത്തസന്ധ്യ, പ്രദേശവാസികളുടെ കലാപരിപാടികള്‍. 12ന് രാവിലെ ഗണപതിഹോമം, പുണ്യാഹം എന്നിവ ഉണ്ടായിരിക്കും. 8.18 മുതല്‍ 10.21 വരെ ഉള്ള ശുഭമുഹൂര്‍ത്തത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെയും ഉപദേവതമാരുടെയും പ്രതിഷ്ഠ കലശാഭിഷേകം, ഉച്ചപൂജ. ഉച്ചക്ക് 12 മണിക്ക് വരച്ചുവെയ്ക്കല്‍ ചടങ്ങ്, കളിയാട്ടം ഏല്‍പ്പിക്കല്‍ ചടങ്ങ്. തുടര്‍ന്ന് പ്രസാദസദ്യ. വൈകു. മേലേരി ചുറ്റുവിളക്ക്, മറ്റ് അടിയന്തിരങ്ങള്‍. രാത്രി 8.30ന് നൃത്താര്‍ച്ചന. 

13ന് രാവിലെ നട തുറക്കല്‍, ഉഷപൂജ. വൈകു. 6 മണിക്ക് ദീപാരാധന. സ്വാമി ആത്മ ചൈതന്യയുടെ ആദ്ധ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് അന്നദാനം. ശേഷം ഫാസ്റ്റ് ട്രാക്ക് ഗാനമേള.  14ന് രാവിലെ നടതുറക്കല്‍. വൈകു. സഹസ്രദീപം തെളിയിക്കല്‍. 15ന് പുലര്‍ച്ചെ 4.30ന് നടതുറക്കല്‍. 5 മണിക്ക് വിഷുക്കണി ദര്‍ശനം. 16ന് സന്ധ്യവിളക്കിന് ശേഷം കളിയാട്ടം തുടങ്ങല്‍ അടിയന്തിരം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ തുടങ്ങിയോറ്റം, കുഴിയടുപ്പില്‍ അഗ്നി പകരല്‍, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, വിഷ്ണു മൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം. തുടര്‍ന്ന് അന്നദാനം. ശേഷം വടക്കേ ഭാഗം, ഇളനീര്‍ പൊളി.17ന് രാവിലെ കണ്ണങ്ങാട്ട് ഭഗവതി, പുയിലൂര്‍ കാളി തെയ്യങ്ങള്‍. ഉച്ചക്ക് അന്നദാനം. 3 മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം. 

വൈകു. പുലിയൂര്‍ കണ്ണന്‍ വെള്ളാട്ടം. തലച്ചിലാന്‍ തെയ്യം, മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ തോറ്റം, കല്യാണപന്തല്‍ കയ്യേല്‍ക്കല്‍. തുടര്‍ന്ന് അന്നദാനം. 18ന് പുലര്‍ച്ചെ ഗണപതി തോറ്റം, കോടിയിലത്തോറ്റം, നരമ്പില്‍ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, പുലിയൂര്‍ കാളി എന്നീ തെയ്യങ്ങള്‍. ഉച്ചയ്ക്ക് മേലേരി കയ്യേല്‍ക്കല്‍. ഉച്ചക്ക് 12.30ന് തിരുമുടി നിവരല്‍. രാത്രി തിരുമുടി ആറാടിക്കലോടെ കളിയാട്ട സമാപനം. ഉച്ചക്ക് 12 മണി മുതല്‍ പ്രസാദസദ്യ എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ പുഷ്പജൻ എ . എം , ഉദേഷ് കൊയാടാൻ,ധനേഷ് സി. വി,രാജേഷ് കെ. വി, രാജേന്ദ്ര പ്രസാദ്. ഇ എന്നിവർ പങ്കെടുത്തു.