കുറുവ യു.പി സ്കൂൾ വിജയോത്സവം നടത്തി

വിജയോത്സവത്തിൻ്റെ ഭാഗമായി വിവിധ മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ കുറുവ യു പി സ്കൂൾ പി.ടി.എ അനുമോദിച്ചു.

 

 കുറുവ: വിജയോത്സവത്തിൻ്റെ ഭാഗമായി വിവിധ മേളകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ കുറുവ യു പി സ്കൂൾ പി.ടി.എ അനുമോദിച്ചു.കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി.മഞ്ജുഷ ഉദ്ഘാടനം ചെയ്തു. എഇഒ ഇബ്രാഹിം രയരോത്ത് ഉപഹാരം നൽകി. പിടിഎ പ്രസിഡണ്ട് ഇ.കെ.ഐശ്വര്യ അധ്യക്ഷയായി.  

ഹെഡ്മിസ്ട്രസ് സി സി സവിത,മുൻ ഹെഡ്മാസ്റ്റർ ടി കെ പ്രദീപൻ ,മാനേജർ കോറോത്ത് പ്രകാശൻ,പിടിഎ വൈസ് പ്രസിഡണ്ട് സി.അരുൺ, വികസന സമിതി ചെയർമാൻ .പി പവിത്രൻ, പൂർവ്വ വിദ്യാർത്ഥി സംഘടന ചെയർമാൻ കെ. കെ രാജീവ്, മദർ പിടിഎ വൈസ് പ്രസിഡണ്ട് നീതു വിപിൻ, വി വി കിരൺ ,കെ മുകേഷ്,വിദ്യാമേരി എന്നിവർ സംസാരിച്ചു.