ഷമീലിൻ്റെ അപകട മരണത്തിൽ നടുങ്ങി കുപ്പം ഗ്രാമം :കബറടക്കം ഇന്ന് നടക്കും

ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണമടഞ്ഞ തളിപറമ്പ് കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(21) ദുരന്തം നാടിന് നടുക്കമായി.

 

തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് മരണമടഞ്ഞ തളിപറമ്പ് കുപ്പം പുളിയോട് മദീനനഗറിലെ അപ്‌സര ഹൗസില്‍ കുട്ടുക്കന്‍ പാറപ്പുറത്ത് കെ.എം.ഷമില്‍ മുഹമ്മദിന്റെ(21) ദുരന്തം നാടിന് നടുക്കമായി. പൊതു കാര്യങ്ങളിൽ സജീവമായിരുന്ന ഡിഗ്രി വിദ്യാർത്ഥിയുടെ വിലയേറിയ ജീവനാണ് വാഹനാപകടത്തിൽ നഷ്ടമായത്. ഷമി ലിൻ്റെ വിയോഗം കുപ്പം ഗ്രാമത്തിലെ ബന്ധുക്കൾക്കും നാട്ടുകാർക്കും പരിചയക്കാർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ഭൗതീക ശരീരം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം കുപ്പം ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും.ഇന്നലെ രാത്രി 11.20 നാണ് പുഷ്പഗിരി നിലംപതിക്ക് സമീപം ഷമിലിനെയും സുഹൃത്ത് ആസാദ്‌നഗറിലെ ഫസല്‍(20)നെയും റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ നാട്ടുകാർആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷമില്‍ മരണപ്പെട്ടിരുന്നു.ഫസലിനെ ഗുരുതരനിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുപ്പത്തെ കെ.എം.അബൂബക്കര്‍ സിദ്ദിഖിന്റെയും ഞാറ്റുവയല്‍ സ്വദേശി കെ.പി.മുംതാസിന്റെയും മകനാണ് ഷമീൽ.
സഹോദരന്‍ ഷെജില്‍ മഹമ്മദ്.തളിപ്പറമ്പ് ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ച് ബുള്ളറ്റ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ഓട്ടോ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.നിര്‍ത്താതെ പോയ ഓട്ടോ റിക്ഷപോലീസ് പിടികൂടിയതായാണ് വിവരം.
സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ്.