കുപ്പം പാലത്തിൽ ടോറസ് ലോറിയുടെ ടയർ പൊട്ടി ഗതാഗതം മുടങ്ങി
കുപ്പം പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.ഇന്ന് രാവിലെ പത്തോടെയാണ് കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്.
May 11, 2026, 11:48 IST
തളിപറമ്പ് :കുപ്പം പാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.ഇന്ന് രാവിലെ പത്തോടെയാണ് കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്.
പാലത്തിന് മധ്യത്തിലി യാതതിനാൽ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി. പൊലിസ് സ്ഥലത്തെത്തി കാറുകളും ഇരുചക്രവാഹനങ്ങളും കടത്തിവിട്ടു.ഏകദേശം അരമണിക്കൂറോളം തളിപ്പറമ്പ് ചിറവക്കുവരെ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപം കൊണ്ടത്.