കുഞ്ഞാമിന കേസിലെ പ്രതിയെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത് അതിസാഹസികമായെന്ന് ക്രൈംബ്രാഞ്ച് എസ് പി
ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതിയെ ഡൽഹിയിൽ നിന്നും കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് അതിസാഹസികമായെന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Nov 17, 2026, 12:39 IST
കണ്ണൂർ : ഇരിക്കൂർ കുഞ്ഞാമിന വധക്കേസിൽ മുഖ്യപ്രതിയെ ഡൽഹിയിൽ നിന്നും കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് അതിസാഹസികമായെന്ന് കണ്ണൂർ ക്രൈംബ്രാഞ്ച് എസ് പി കെ വി വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.ഡൽഹിസ്വദേശി അബ്ബാസ് അലിയെയാണ് (39) ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
എസ് ഐമാരായ അബ്ദുൽ റൗഫ്, മനീഷ് സീനിയർ സി പി ഒ മുഹമ്മദ് ഷംഷാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു കേസിൽ രണ്ടു സ്ത്രീകൾ നേരത്തെ അറസ്റ്റിലായിരുന്നു 2016ഏപ്രിൽ 30നാണു കുഞ്ഞാമിനയെ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സ്വർണം കവർന്നത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കും.