കുടുംബശ്രീ വിൻ്റർ വണ്ടർ ഫെസ്റ്റ് തളിപ്പറമ്പിൽ

കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പിൽ വിൻ്റർ വണ്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 20 മുതൽ 27 വരെ ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ ഭക്ഷ്യ വിപണ മേളയാണ് പ്രധാന ആകർഷണം

 

തളിപ്പറമ്പ്: കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പിൽ വിൻ്റർ വണ്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 20 മുതൽ 27 വരെ ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ ഭക്ഷ്യ വിപണ മേളയാണ് പ്രധാന ആകർഷണം. മേളയോടൊപ്പം വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. 

കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യം ഉള്ളവർ ഡിസംബർ 19ന് മുമ്പായി 9605718494, 7558056675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക