കുടുംബശ്രീ അരങ്ങ് കണ്ണൂർ ജില്ലാ സർഗോത്സവത്തിന് ഇന്ന് തുടക്കം

കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവം ഇന്നും നാളെയുമായി തളിപ്പറമ്പിൽ നടക്കും. സർഗോത്സവത്തിൻ്റെ പ്രചരണാർത്ഥം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് നഗരത്തിൽ വിളമ്പര ഘോഷയാത്രയും  കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.

 

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് അരങ്ങ് കലോത്സവത്തിൻ്റെ വേദിയൊരുക്കുന്നത്.

 തളിപ്പറമ്പ് : കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അരങ്ങ് കലോത്സവം ഇന്നും നാളെയുമായി തളിപ്പറമ്പിൽ നടക്കും. സർഗോത്സവത്തിൻ്റെ പ്രചരണാർത്ഥം ഇന്നലെ വൈകുന്നേരം തളിപ്പറമ്പ് നഗരത്തിൽ വിളമ്പര ഘോഷയാത്രയും  കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.

ആന്തൂർ നഗര സഭയിൽ വച്ച് തുടക്കമായ ഫ്ലാഷ് മോബ് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു ആന്തൂർ, പൂവം, പൊക്കുണ്ട്, തളിപ്പറമ്പ് ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലാണ് അരങ്ങ് കലോത്സവത്തിൻ്റെ വേദിയൊരുക്കുന്നത്.

49 വ്യത്യസ്ത ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 81 കുടുംബശ്രീ സി.ഡി.എസുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ടവർ മാറ്റുരയ്ക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം കൃഷ്ണൻ അധ്യക്ഷനാകും.പ്രശസ്ത സിനിമ താരം അഖില ഭാർഗവൻ  മുഖ്യാതിഥിയാകും.

മെയ്‌ 16ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് നഗരസഭ ചെയ്യർപേഴ്സൻ  മുർഷിദ കൊങ്ങായി അധ്യക്ഷയാകും.

<a href=https://youtube.com/embed/wEcKgRnmzek?autoplay=1&mute=1><img src=https://img.youtube.com/vi/wEcKgRnmzek/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="YouTube video player" width="560">