സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കണം: കെ.ടി.സഹദുള്ള

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിച്ച സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ആവശ്യപ്പെട്ടു.

 

കണ്ണൂർ: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിച്ച സർവീസ് പെൻഷൻകാരുടെ അവകാശങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക, മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കുറ്റമറ്റതാക്കുക, ക്ഷാമാശ്വാസ കുടിശിക മുൻകാല പ്രാബല്യത്തോടെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സർവീസ് പെൻഷനേഴ്സ് ലീഗ്(കെ.എസ്.പി.എൽ) കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ടറേറ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് പി എൽ ജില്ലാ പ്രസിഡണ്ട് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡണ്ട് എൻ എ ഇസ്മായിൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ടി പി മുസ്തഫ, സി.സമീർ, പിസിഅമീനുള്ള, കെഎം സാബിറ ടീച്ചർ ഒ.പി.മുസ്തഫ എന്നിവർ പ്രസംഗിച്ചു. 

ടി കെ നിസാർ, പി പി മുഹമ്മദലി,പി.വി .അബ്ദുള്ള മാസ്റ്റർ, ഇ എ നാസർ, കെ.മുഹമ്മദ്,ടി.പി .അബ്ദുള്ള മാസ്റ്റർ, അഷ്റഫ് മാസ്റ്റർ,കെ.പി .അസൈനാർ, ഇ കെ ജമാൽ, മുഹമ്മദലി മഞ്ചേരി, പി റഷീദ, അജിത എന്നിവർ നേതൃത്വം നൽകി.