ക്യാമ്പസുകളിൽ അരാജക പ്രവർത്തനങ്ങൾക്ക് വളം വയ്ക്കുന്ന സംഘമായി കെ എസ് യു മാറി : പി എസ് സഞ്ജീവ്
കണ്ണൂർ : ക്യാമ്പസുകളിൽ അരാജക പ്രവർത്തനങ്ങൾക്ക് വളം വയ്ക്കുന്ന സംഘമായി കെ എസ് യു മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Mar 26, 2025, 10:10 IST

കണ്ണൂർ : ക്യാമ്പസുകളിൽ അരാജക പ്രവർത്തനങ്ങൾക്ക് വളം വയ്ക്കുന്ന സംഘമായി കെ എസ് യു മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ എസ്എഫ്ഐക്കാർക്കെതിരായ ആക്രമണം ഇതിനുള്ള ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി-ഗുണ്ടാ തലവന്മാരും ആയാണ് കെഎസ്‌യു ജില്ലാ പ്രസിഡണ്ടിന് ചങ്ങാത്തമെന്ന് അദ്ദേഹം ആരോപിച്ചു.
തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഗോകുൽ ഗുരുവായൂരിന്‍റെ കാര്യം എസ്എഫ്ഐ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും കെഎസ്‌യു നേതൃത്വം നടപടി എടുത്തിട്ടില്ലെന്നും ഒരക്ഷരം കൊണ്ടു പോലും അത് തെറ്റാണ് എന്ന് പറയാൻ തയ്യാറായില്ലെന്നും സഞ്ജീവ് ആരോപിച്ചു.