കണ്ണൂരിൽ പി പി ദിവ്യയുടെ കോലം കത്തിച്ച് കെ എസ് യു പ്രതിഷേധിച്ചു
എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പി പി ദിവ്യയുടെ കോലം കത്തിച്ച് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
Oct 16, 2024, 22:51 IST
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പി പി ദിവ്യയുടെ കോലം കത്തിച്ച് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരികൃഷ്ണൻ പാളാട്, ആഷിത്ത് അശോകൻ,രാഗേഷ് ബാലൻ,അർജുൻ കോറോം,ജില്ലാ സെക്രട്ടറിമാരായ അർജുൻ ചാലാട്, നവനീത് ഷാജി, ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ, പ്രകീർത്ത് മുണ്ടേരി, ഡിയോൺ ആന്റണി,അഞ്ജിത്ത്,അഭിൻ ചെറുവത്തല എന്നിവർ സംസാരിച്ചു.