കണ്ണൂർ പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് വീണ്ടും ക്രൂരമർദ്ദനം, ദൃശ്യം പുറത്ത്
പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിക്ക് നേരെയാണ് എസ് എഫ് ഐക്കാർ ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം
Sep 19, 2025, 14:34 IST
കണ്ണൂർ : പയ്യന്നൂർ കോളേജിൽ കെ എസ് യു നേതാവിന് ക്രൂര മർദനം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിക്ക് നേരെയാണ് എസ് എഫ് ഐക്കാർ ക്രൂര മർദ്ദനം അഴിച്ചുവിട്ടത്. വെള്ളിയാഴ്ച്ച പകലാണ് സംഭവം. രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥി യാണ് ചാൾസ്. മർദ്ദിക്കുന്നതിൻ്റെയും വീണപ്പോൾ ക്രൂരമായി ചവിട്ടുന്നതിൻ്റെയും മൊബൈൽ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
മാതമംഗലത്ത് കഴിഞ്ഞ മാസം നടന്ന സംഘർഷത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതിന് ശേഷം കോളേജിൽ എത്തിയ പ്പോഴായിരുന്നു വീണ്ടും മർദ്ദനമേറ്റത്