കെ.എസ്.ടി.പി റോഡിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു
ചെറുതാഴം റോഡിലാണ് അപകടം. തിങ്കളാഴ്ച്ച രാത്രിഏഴു മണിയോടെയുണ്ടായ അപകടത്തിൽ അതിയടത്തെ മണ്ട്യൻ രവി - സുഭന ദമ്പതികളുടെ മകൻ കെ.വിനീരജാ (25) ണ് മരിച്ചത്.
Oct 28, 2025, 10:45 IST
കണ്ണൂർ : പാപ്പിനിശേരി -പിലാത്തറ കെ എസ്.ടി.പി റോഡിൽ സ്കൂട്ടറിൽ കാറിടിച്ചു യുവാവ് മരിച്ചു. ചെറുതാഴം റോഡിലാണ് അപകടം. തിങ്കളാഴ്ച്ച രാത്രിഏഴു മണിയോടെയുണ്ടായ അപകടത്തിൽ അതിയടത്തെ മണ്ട്യൻ രവി - സുഭന ദമ്പതികളുടെ മകൻ കെ.വിനീരജാ (25) ണ് മരിച്ചത്.
കെ.എസ്.ടി പി റോഡിൽ ചെറുതാഴം അമ്പലം റോഡിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കാറിൻ്റെ ബോണറ്റും തകർന്നു. ഗുരുതരമായി പരുക്കേറ്റ നീരജിനെ നാട്ടുകാരും പൊലിസും ചേർന്ന്ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.