ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി
ഓണം ആഘോഷിച്ച് മടങ്ങുന്നവരുടെ തിരക്ക്കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി
Sep 17, 2024, 11:00 IST
കണ്ണൂർ: ഓണം ആഘോഷിച്ച് മടങ്ങുന്നവരുടെ തിരക്ക്കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് 23 വരെ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി.വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ 60 ബസുകള്‍ സര്‍വീസ് നടത്തും.കൂടുതല്‍ യാത്രക്കാർ ഉണ്ടെങ്കില്‍ അധിക സര്‍വീസുകളും നടത്തും.
onlineksrtcswift.com വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിലുള്ള സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസി, ഡിലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്തും.