വനിതകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര : ആഹ്ലാദ തിമിർപ്പിൽ കണ്ണൂർ
വനിതകൾക്ക് കെ.എസ്.ആർ. ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്രക്ക് തുടക്കമായി.പ്രിയദ ർശിനി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡിപ്പോവിൽ തിങ്കളാഴ്ച്ച രാവിലെ ഒൻപതിന് ടി.ഒ.മോഹനൻ എം എൽ എ ഫ് ളാഗ് ഓഫ് ചെയ്തു.
കണ്ണൂർ: വനിതകൾക്ക് കെ.എസ്.ആർ. ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്രക്ക് തുടക്കമായി.പ്രിയദ ർശിനി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡിപ്പോവിൽ തിങ്കളാഴ്ച്ച രാവിലെ ഒൻപതിന് ടി.ഒ.മോഹനൻ എം എൽ എ ഫ് ളാഗ് ഓഫ് ചെയ്തു.കണ്ണൂർ കോർപറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക് അധ്യക്ഷയായി. ഡിപ്പോ എഞ്ചിനിയർ അനീഷ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ മഠത്തിൽ, ഷമീമ ടീച്ചർ, റിജിൽ മാക്കുറ്റി, മുൻ മേയർ മുസ്ലീഹ് മഠത്തിൽ, സി.എ.അജീർ തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാടേക്കുള്ള ടൗൺ ടു ടൗൺ ബസാണ് ജില്ലയിൽ ആദ്യ സർവ്വീസ് നടത്തിയത്.പ്രിയദർശിനി സൗജന്യ യാത്ര' എന്ന സ്റ്റിക്കർ പതിച്ച 75 ബസുകളാണ് സർവ്വീസ് നടത്തുന്നത്.തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗ്യാരന്റിയിലുൾപ്പെടുത്തി യു.ഡി. എഫ്പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പിലായത്. ട്രാൻസ്ജെൻഡറുകൾക്കും പദ്ധതി ആനുകൂല്യം ലഭിക്കും. യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരിൽ നി ന്ന് കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റ് നൽകും. ആദ്യമായി സൗജന്യ യാത്ര ലഭിച്ച സ്ത്രീകൾ അവരുടെ സന്തോഷം മധുരം പങ്കുവെച്ച് ആഘോഷിച്ചു.