കണ്ണൂരിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ഉല്ലാസയാത്ര : എംഎൽഎ ടി.ഒ.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും പുതിയ പ്രോജക്ട് ആയ വിജ്ഞാന ദർശിനി പദ്ധതിയുടെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആദ്യ യാത്ര കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ചുരുങ്ങിയ ചിലവിൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുക
Nov 14, 2026, 09:50 IST
കണ്ണൂർ: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും പുതിയ പ്രോജക്ട് ആയ വിജ്ഞാന ദർശിനി പദ്ധതിയുടെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആദ്യ യാത്ര കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ചുരുങ്ങിയ ചിലവിൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടെയാണ് വിജ്ഞാനദർശിനി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ആദ്യ യാത്ര st മൈക്കിൾ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ടാണ് പോവുന്നത്. പൈതൽ മല, ഏഴര കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു കണ്ണൂർ ഡി.ടി.ഒ രഞ്ജിത്ത് ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ എ.എൻ രാജേഷ് ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർ തൻസീർ കെ.ആർ ,സെൻ്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ടോംസൺ ആൻ്റണി ഇൻസ്‌പെക്ടർ കെ. ജെ റോയ് stഎന്നിവർ സംസാരിച്ചു.