കണ്ണൂർ കെ.എസ്.ആർ.ടി.സിബസ് സ്റ്റാൻഡിലെ കൊലപാതകം; പ്രതിയെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു
കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് സ്വദേശി ഹരിഹരനെ യാണ് ശിക്ഷിച്ചത്.
Sep 30, 2024, 14:56 IST
തലശേരി :കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് സ്വദേശി ഹരിഹരനെ യാണ് ശിക്ഷിച്ചത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോതി ജഡ്ജ് കെ.ടി നിസാർ അഹ്മ്മദാണ് വിധി പറഞ്ഞത്.
2017 ൽ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ കരാറുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽ കുമാറിനെ ഹരിഹരൻ തോർത്തിൽ കരിക്കു കെട്ടി തലയ്ക്ക് അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. പ്രൊസിക്യൂഷനു വേണ്ടി പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി.