പുന്നോലിൽ നിയന്ത്രണം വിട്ട കെ.എസ്. ആർ ടിസി ബസ് വെള്ളക്കെട്ടിലേക്ക് പാഞ്ഞ് കയറി
തലശ്ശേരി പുന്നോൽ കുറിച്ചിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നി മാറി റോഡരികിലെ പറമ്പിലേക്ക് വെള്ളക്കെട്ടിലേക്ക്പാഞ്ഞ് കയറി.
May 30, 2025, 14:51 IST
തലശ്ശേരി: തലശ്ശേരി പുന്നോൽ കുറിച്ചിയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് തെന്നി മാറി റോഡരികിലെ പറമ്പിലേക്ക് വെള്ളക്കെട്ടിലേക്ക്പാഞ്ഞ് കയറി.
തിരുവനന്തപുരത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ബസാണ് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ അപകടത്തിൽ പെട്ടത്.സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിൽ കെ.എസ്.ആർ.ടി.സി ബസിൻ്റെ മുൻഭാഗം താഴ്ന്നിട്ടുണ്ട്.