ബൈക്കും കെ എസ് ആർടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

കെ എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഭീമനടി കുന്നുംകൈ മുള്ളിക്കോട് സ്വദേശി കെ.ആർ. പ്രവീണാ (24) ണ് മരിച്ചത്.

 

ചിറ്റാരിക്കാൽ : കെ എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു. ഭീമനടി കുന്നുംകൈ മുള്ളിക്കോട് സ്വദേശി കെ.ആർ. പ്രവീണാ (24) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.40 മണിയോടെ യുവാവ് സഞ്ചരിച്ച കെ എൽ .79.ബി. 3650 നമ്പർ ബൈക്കും കെ.എൽ. 15.7072 നമ്പർ കെ എസ്.ആർ.ടി.സി.ബസുമായിചെമ്പൻകുന്നിൽ വെച്ച് കൂട്ടിയിടിച്ചായിരുന്നു അപകടം. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുള്ളിക്കോട്ടെ ലോഡിംഗ് തൊഴിലാളി രവിയുടെയും പ്രമീളയുടെയും മകനാണ്. സഹോദരൻ : പ്രണവ് ( ഗൾഫ് ) . ചിറ്റാരിക്കാൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കെതിരെ പോലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക്കേസെടുത്തു.