തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൈക്കൂലി വാങ്ങിയ കെ.എസ്.ഇ ബി ഉദ്യോഗസ്ഥ റിമാൻഡിൽ

ലൈസൻസിനായുള്ളഫയൽ നീക്കം വേഗത്തിലാക്കാൻ അപേക്ഷ കനിൽ നിന്നും തലശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചു ആറായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത കെ.എസ്. ഇ 'ബിതിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പക്ട്രേറ്റിലെ വനിത ഉദ്യോഗസ്ഥ റിമാന്‍ഡിലായി.

 

തലശേരി: ലൈസൻസിനായുള്ളഫയൽ നീക്കം വേഗത്തിലാക്കാൻ അപേക്ഷ കനിൽ നിന്നും തലശേരി റെയിൽവേ സ്റ്റേഷനിൽ വെച്ചു ആറായിരം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്ത കെ.എസ്. ഇ 'ബിതിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പക്ട്രേറ്റിലെ വനിത ഉദ്യോഗസ്ഥ റിമാന്‍ഡിലായി. ജനുവരി ആറു വരെയാണ് തലശേരികോടതി ഇവരെ റിമാൻഡ് ചെയ്തത്.

പാനൂര്‍ ചെണ്ടയാട് നിള്ളങ്ങല്‍ തെണ്ടന്‍ കുന്നുമ്മല്‍ വീട്ടില്‍ മഞ്ജിമ പി.രാജു(48) വിനെയാണ് ബുധനാഴ്ച്ച രാവിലെ 6.29 ന് കണ്ണൂര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ തലശേരി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടിയത്.
പറശിനിക്കടവ് സ്വദേശിയിൽ നിന്നും ഫയൽ നീക്കുന്നതിനായി 6000 രൂപയാണ് ഇവർ കൈക്കൂലി വാങ്ങിയത്. എന്നാൽ ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പറ ശി നിക്കടവ് സ്വദേശി നേരത്തെ വിജിലൻസിന് വിവരം നൽകിയിരുന്നു. ഇതുപ്രകാരം നാഫ്ത്തലിൻ പുരട്ടിയ നോട്ടാണ് നൽകിയത്. 500 ൻ്റെ കറൻസികൾ കൈമാറിയപ്പോൾ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.