കൂത്തുപറമ്പ് കൈതേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
കൂത്തുപറമ്പ് - ചിറ്റാരിപറമ്പ് റോഡിലെ കൈതേരി പതിനൊന്നാം മൈലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി കുത്തുപറമ്പ് സെക്ഷനിലെ ഓവർസിയർ പാച്ചപ്പൊയ്ക സ്വദേശിയായ പി. മധു (53) വാണ് ണ് മരിച്ചത്.
Feb 6, 2026, 20:19 IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് - ചിറ്റാരിപറമ്പ് റോഡിലെ കൈതേരി പതിനൊന്നാം മൈലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി കുത്തുപറമ്പ് സെക്ഷനിലെ ഓവർസിയർ പാച്ചപ്പൊയ്ക സ്വദേശിയായ പി. മധു (53) വാണ് ണ് മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. മധു സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബസിൻ്റെ മുൻവശവും തകർന്നിട്ടുണ്ട്. തൃക്കടാരിപ്പൊയിൽ - കണ്ണവം ഭാഗത്തും നിന്നും കുത്തുപറമ്പ് ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പൊലിസ് സ്ഥലത്തെത്തി ഇരു വാഹനങ്ങളും മാറ്റി.