കാഞ്ഞങ്ങാട് മുഖം മൂടി സംഘം കെ എസ് ഇ ബി യുടെ 4 ലക്ഷം രൂപ വില വരുന്ന കേബിളുകൾ മോഷ്ടിച്ചു
പെർളയിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു. നാലുലക്ഷം രൂപ വില വരുന്ന കേബിളുകളാണ് മോഷണം പോയത്.
കാഞ്ഞങ്ങാട് : പെർളയിൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു. നാലുലക്ഷം രൂപ വില വരുന്ന കേബിളുകളാണ് മോഷണം പോയത്. കാസർഗോഡ് പെർള ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഗുണാജെയിൽ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകളാണ് മോഷണം പോയത്.
മുഖം മൂടി ധരിച്ചെത്തിയ സംഘം പിക്കപ്പ് വാനിൽ കേബിളുകൾ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വിയിൽ നിന്ന് ലഭിച്ചു. 1,000 മീറ്റർ നീളമുള്ള എൽ.ടി.എ.ബി കേബിളുകളാണ് കവർന്നത്. രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ചിരുന്ന കേബിളുകളാണ് നഷ്ടപ്പെട്ടത്. മോഷണം പോയ കേബിളുകൾക്ക് നാല് ലക്ഷം രൂപ വില വരും.24 ന് പുലർച്ചെ 2:30 നും 4:00-നും ഇടയിലാണ് മോഷണം നടന്നത്.
രാവിലെ നാട്ടുകാരാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തി മോഷണം സ്ഥിരീകരിച്ച ശേഷം പെർള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.