കണ്ണൂരിൽ കെ.എസ്.ഇ.ബി ബിൽ അടക്കുന്നതിൽ സമയമാറ്റം ഏർപ്പെടുത്തി

കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ മൂന്ന് മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്നു വരെയായി മാറ്റിയതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

കണ്ണൂർ : കെ.എസ്.ഇ.ബി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്യാഷ് കൗണ്ടറിന്റെ പ്രവര്‍ത്തന സമയം ഒക്ടോബര്‍ മൂന്ന് മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം മൂന്നു വരെയായി മാറ്റിയതായി ഇലക്ട്രിക്കല്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു. ഉച്ചയ്ക്ക് 1.15 മുതല്‍ രണ്ട് മണിവരെയാണ് ഇടവേള. 

wss.kseb.in വെബ്സൈറ്റ്, കെ.എസ്.ഇ.ബി മൊബൈല്‍ ആപ് എന്നിവ വഴി എല്ലാ സമയവും ഓണ്‍ലൈനായി പണമടക്കാം. ബില്‍ വിവരങ്ങള്‍ എസ് എം എസ്, ഇ മെയില്‍ എന്നിവയില്‍ ലഭിക്കാന്‍ മൊബൈല്‍ നമ്പറും ഐ.ഡിയും ഓണ്‍ലൈനായോ ഓഫീസിലോ രജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈന്‍ ഇടപാടുകളിലെ സംശയങ്ങള്‍ പരിഹരിക്കാന്‍ 9496001912 നമ്പറില്‍ ഫോണ്‍, വാട്സ്ആപ് വഴി ബന്ധപ്പെടാം.