നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി
അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് കേരള പുലയർ മഹാസഭ (കെ പി എം എസ് ) പ്രതിഷേധ മാർച്ചും ധർണയും നടത്തി.
Apr 20, 2026, 13:36 IST
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് കേരള പുലയർ മഹാസഭ (കെ പി എം എസ് ) പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡണ്ട് അഡ്വ:എ സനീഷ് കുമാർ അദ്ധ്യക്ഷനായി.
സംസ്ഥാന സക്രട്ടറി പുന്നല ശ്രീകുമാർഉദ്ഘാടനം ചെയ്തു. സ്റ്റേഡിയം കോർണറിൽ നിന്നും തുടങ്ങിയ പ്രതിഷേധ മാർച്ച് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസിന് മുൻപിൽബാരിക്കേഡ് ഉയർത്തി തടഞ്ഞു.