ഇനിയെങ്കിലും കെ പി സി സി പ്രസിഡൻ്റ് വയനാട് ഫണ്ടിൻ്റെ കണക്ക് പുറത്ത് വിടണം: എം വി ജയരാജൻ

വയനാട് ദുരിത ബാധിതർക്കായി പിരിച്ച ഫണ്ടിൻ്റെ  യഥാർത്ഥ കണക്ക് ഇന്ന് തെരെഞ്ഞെടുപ്പ് അവസാനിക്കും മുൻപെയെങ്കിലും കെ.പി.സി.സി പ്രസിഡൻറ് അഡ്വ: സണ്ണി ജോസഫ് പരസ്യപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ കള്ളക്കണക്കാണ് സണ്ണി ജോസഫ് മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് പരസ്യപ്പെടുത്തണമെന്നും എം.വിജയരാജൻ ആവശ്യപെട്ടു

 

 കണ്ണൂർ: വയനാട് ദുരിത ബാധിതർക്കായി പിരിച്ച ഫണ്ടിൻ്റെ  യഥാർത്ഥ കണക്ക് ഇന്ന് തെരെഞ്ഞെടുപ്പ് അവസാനിക്കും മുൻപെയെങ്കിലും കെ.പി.സി.സി പ്രസിഡൻറ് അഡ്വ: സണ്ണി ജോസഫ് പരസ്യപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ കള്ളക്കണക്കാണ് സണ്ണി ജോസഫ് മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.ഏതൊക്കെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് പരസ്യപ്പെടുത്തണമെന്നും എം.വിജയരാജൻ ആവശ്യപെട്ടു. ഇലക്ഷൻ കമ്മീഷന്റെ തുഗ്ളക്ക് പരിഷ്ക്കാരത്തിന്റെ ഫലമായി ഇലക്ഷൻ ഉദ്യോഗസ്ഥരിൽ 35000 ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്നും കണ്ണൂരിൽ എം.വി.ജയരാജൻ പറഞ്ഞു . നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമാകെ ഇടതുപക്ഷം ചരിത്ര വിജയം നേടും. തളിപറമ്പിലും പയ്യന്നൂരിലും അടക്കം ഇടതുപക്ഷത്തിന്റെ ജയം ഉറപ്പെന്നും  എം.വി.ജയരാജൻ  പറഞ്ഞു