കെ.പി.എ വോളിബോൾ ടൂർണമെന്റ്: ബത്തേരി സബ് ഡിവിഷൻ ജേതാക്കൾ

മെയ് 10ന് മുട്ടിലിൽ നടത്തുന്ന  കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തി. വാശിയേറിയ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ തോൽപ്പിച്ച് ബത്തേരി സബ് ഡിവിഷൻ ജേതാക്കളായി.

 

കൽപ്പറ്റ: മെയ് 10ന് മുട്ടിലിൽ നടത്തുന്ന  കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായി വോളിബോൾ ടൂർണമെന്റ് നടത്തി. വാശിയേറിയ മത്സരത്തിൽ കൽപ്പറ്റ സബ് ഡിവിഷനെ തോൽപ്പിച്ച് ബത്തേരി സബ് ഡിവിഷൻ ജേതാക്കളായി.

കോട്ടത്തറ വിജയ ക്ലബ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ ഉദ്‌ഘാടനം ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് എം. മധു നിർവഹിച്ചു. പോലീസ്‌ സഹകരണ സംഘം പ്രസിഡന്റ് കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്ക്, സംസ്ഥാന നിർവാഹക സമിതി അംഗം ജോർജ് നിറ്റസ്,  ജില്ലാ കമ്മിറ്റിയംഗം രജീഷ് കോട്ടത്തറ, എ.എസ്.ഐ സജീവൻ, രാജേഷ്‌, വി.സി ചൈത്രേഷ് എന്നിവർ സംസാരിച്ചു.